കുരിക്കിലാട് : പുത്തൻതെരു ശ്രീ മഹാഗണപതി ക്ഷേത്രം വിഷുവിളക്ക് മഹോത്സവം വിശേഷാൽ പൂജകളും വൈവിധ്യമാർന്ന പരിപാടികളോടും കൂടി ഏപ്രിൽ 13 മുതൽ 19 വരെ ആഘോഷിക്കും. ഏപ്രിൽ 13 ശനിയാഴ്ച കാലത്ത് 6.30 ന് ബ്രഹ്മശ്രീ ഏറാഞ്ചേരി ജയൻ നമ്പൂതിരിപ്പാടിന്റെ കാർമികത്വത്തിൽ അഷ്ടദ്രവ്യഗണപതിഹോമം. വൈകു. 5.30 ന്
കൊടിയേറ്റം, ദീപസമർപ്പണം, കലവറ നിറയ്ക്കൽ തുടങ്ങിയ ചടങ്ങുകൾ നടക്കും. ഏപ്രിൽ 14 – ന് കാലത്ത് 6 മണി മുതൽ 9 മണി വരെ വിഷുകൈനീട്ടം. 7.30 ന് സതീശൻ വടകര, സുനിൽ വടകര എന്നിവർ ചേർന്ന് ഒരുക്കുന്ന സോപാന സംഗീതം. രാത്രി 7 ന് ശീവേലിയെഴുന്നള്ളത്ത്, 10.30 -ന് ചുറ്റുവിളക്ക്. ഏപ്രിൽ 16-ന് രാത്രി 8.30-ന് ആധ്യാത്മിക പ്രഭാഷണം-ഭീഷ്മർ , ഏപ്രിൽ 17, 18, 19 ദിവസങ്ങളിൽ രാത്രി 7- മണിക്ക് , നെറ്റിപ്പട്ടം കെട്ടിയ ഗജവീരന്റെയും 40-ഓളം
വാദ്യകലാകാരന്മാർ അണിനിരക്കുന്ന പഞ്ചാരി മേളത്തിന്റെയും അകമ്പടിയോടുകൂടി ശീവേലി എഴുന്നള്ളിപ്പ്. ഏപ്രിൽ 15 മുതൽ 19 വരെ കാലത്ത് പ്രഭാതഭക്ഷണം ഉണ്ടാകും.
ഏപ്രിൽ 17- ന് രാത്രി 9 മണിക്ക് യംഗ്സ്റ്റാർ നൈറ്റ് -2024, നൃത്തനൃത്ത്യങ്ങൾ
ഏപ്രിൽ 18 – വൈകു. 5 മണിക്ക് കലാമണ്ഡലം സനൂപ് നയിക്കുന്ന തായമ്പക. രാത്രി 7 മണിക്ക് ശീവേലിയെഴുന്നള്ളത്ത്. 9 മണിക്ക് ഉദയ നൃത്തവിദ്യാലയo ഒരുക്കുന്ന നൃത്തനൃത്യങ്ങൾ, 10 മണിക്ക് ദ്രുവ – 2024- നൃത്ത സംഗീത വിരുന്ന് . ഏപ്രിൽ 19 – ന് കാലത്ത് 8 മണിക്ക് കാഴ്ചശീവേലി. ഉച്ചയ്ക്ക് 12.30-ന് ആറാട്ട്സദ്യ . രാത്രി 7 മണിക്ക് ശീവേലി എഴുന്നള്ളത്ത് – ഗ്രാമപ്രദക്ഷിണം, 10 മണിക്ക് കുളിച്ചാറാട്ട് . 10.30ന് പാണ്ടിമേളം. 12 മണിക്ക് ചുറ്റുവിളക്കോടുകൂടി ഉത്സവസമാപനം