വടകര: കടത്തനാട് ലേബര്‍ സൊസൈറ്റി നിക്ഷേപ തട്ടിപ്പ് കേസില്‍ ഒന്നാം പ്രതി സംഘം സെക്രട്ടറി പ്രീനക്ക് ജാമ്യം. വടകര ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം
അനുവദിച്ചത്. പ്രീനക്കെതിരെ 10 കേസുകളാണ് പൊലീസ് രജിസ്റ്റര്‍ ചെയ്തത്. നാല് കേസുകളില്‍ കോഴിക്കോട് ജില്ലാ സെഷന്‍സ് കോടതി നേരത്തേ ജാമ്യം അനുവദിച്ചിരുന്നു. ആറ് കേസുകളിലാണ് ഇന്ന് വടകര ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ജാമ്യം നല്‍കിയത്. മുഴുവന്‍ കേസിലും ജാമ്യം ലഭിച്ചതോടെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്ന പ്രീനക്ക് പുറത്തിറങ്ങാനാകും.















