
നാദാപുരം: പണപ്പയറ്റിന് പേര് കേട്ട നാട്ടില്‍ ഒരു പുസ്തക പയറ്റ്. അക്ഷര പുര നിറച്ച് വളയത്തെ ചെമ്പകം ചെക്കോറ്റ. ചെമ്പകം ആര്‍ട്സ്-സ്പോര്‍ട്സ് ക്ലബ് ആന്റ് റീഡിങ് റൂം
കെട്ടിടോദ്ഘാടനത്തിന്റെ ഭാഗമായാണ് പുസ്തക പയറ്റ് സംഘടിപ്പിച്ചത്. മുന്‍ എംഎല്‍എ ഇകെ വിജയന് ഉദ്ഘാടനം ചെയ്തു. പുസ്തക പയറ്റിന്റെ ഭാഗമായി നടന്ന
ചായസല്‍ക്കാരത്തില്‍ പങ്കെടുത്തവര്‍ മുന്നൂറിലധികം പുസ്തകങ്ങള്‍ സംഭാവന ചെയ്തു.
ക്ലബ് പ്രസിഡന്റ് ആര്.കെ. വിഷ്ണുലാല്‍ അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി. പ്രദീഷ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എസ്. പ്രീത, വൈസ് പ്രസിഡന്റ് എം. ദിവാകരന്, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ അര്‍ഷിത്ത്, ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരായ ബീന
കുനിയില്‍, വിജയന് കുന്നുമ്മല്‍, ചന്ദ്രി വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ കെ.എന്‍. ദാമോദരന്‍, സി.എ. നാണു, സി. ചന്ദ്രന്, സി.എച്ച്. ശങ്കരന്, സിഎച്ച് ശങ്കരന്, വിവിധ ക്ലബ് പ്രതിനിധികളായ ലിജീഷ് (സാരഥി), ഷാജി (പ്രണവം), എം സി അശോകന് (മാവേലി), കെ.കെ ശ്രീജിത് (നവധ്വനി) എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. സെക്രട്ടറി യു.കെ. രാഹുല്‍ കുമാര്‍ സ്വാഗതം പറഞ്ഞു.
















