വടകര: കേരള സര്‍ക്കാരിന്റെ 100 ദിന കര്‍മ പരിപാടിയുടെ ഭാഗമായി പൊതുവിദ്യാഭ്യാസ വകുപ്പ് ഏറ്റെടുത്തു നടത്തുന്ന ലഹരി വിരുദ്ധ യജ്ഞമായ ‘സുപഥം’ പരിപാടിയുടെ വടകര
ഉപജില്ലാതല ഉദ്ഘാടനം സെന്റ് ആന്റണീസ് ജെബി സൂളില്‍ നടന്നു. വിദ്യാലയങ്ങളിലും പരിസരങ്ങളിലും ലഹരി വിപത്ത് പൂര്‍ണമായും തുടച്ചുനീക്കുന്നതിനായി സംഘടിപ്പിക്കുന്ന പരിപാടിയാണിത്. വടകര നഗരസഭ ചെയര്‍മാന്‍ പി.കെ.ശശി ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ.ഗോപാലകൃഷ്ണന്‍ അധ്യക്ഷനായി. വടകര സബ് ഇന്‍സ്‌പെക്ടര്‍ വി.വി.സജീവന്‍ ക്ലാസെടുത്തു. പയ്യോളി മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ എന്‍.സാഹിറ മുഖ്യാതിഥിയായി. വടകര ഉപജില്ല വിദ്യാഭ്യാസ ഓഫീസര്‍ വി.കെ.സുനില്‍ സ്വാഗതവും ടി.വി.സജേഷ് നന്ദിയും പറഞ്ഞു.















