അരൂര്‍: ഗോമാവുള്ള പറമ്പത്ത് അംഗന്‍വാടിയില്‍ ശുദ്ധജലമെത്തി. മോട്ടോറിന്റെ സ്വിച്ച് ഓണ്‍ കര്‍മം പുറമേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ശ്രീലത നിര്‍വഹിച്ചു. കുറുകണ്ണി
രവീന്ദ്രനാണ് മോട്ടോര്‍ സൗജന്യമായി നല്‍കിയത്. മണ്ടോടി ബാബു അധ്യക്ഷത വഹിച്ച ചടങ്ങില്‍ പി.കെ.കണാരന്‍, ചെത്തില്‍ കുമാരന്‍, വി.പി.റഫീഖ്, എന്‍.കെ.വേണു, കെ.പി.പത്മനാഭന്‍, ടി.കെ.വാസുദേവന്‍, വര്‍ക്കര്‍ ഷൈല എന്നിവര്‍ പ്രസംഗിച്ചു.















