വടകര: വില്യാപ്പള്ളിയില്‍ ആരംഭിച്ച സോഷ്യലിസ്റ്റ് സൗഹൃദ കൂട്ടായ്മയുടെ ഉദ്ഘാടനം യുവജനത മുന്‍ ദേശീയ അധ്യക്ഷനും ആര്‍ജെഡി സംസ്ഥാന കമ്മിറ്റി അംഗവുമായ സലീം
മടവൂര്‍ ഉദ്ഘാടനം ചെയ്തു. നിലവിലുള്ള രാഷ്ട്രീയ സാഹചര്യത്തില്‍ സോഷ്യലിസ്റ്റുകള്‍ ഉയര്‍ത്തിയ മുദ്രാവാക്യത്തിന് കാലിക പ്രസക്തിയുണ്ടെന്നും ജനങ്ങള്‍ ഒറ്റക്കെട്ടായി വര്‍ഗീയ വിദ്വേഷ പ്രചരണങ്ങള്‍ക്കെതിരെ ഒന്നിക്കണമെന്നും അദേഹം പറഞ്ഞു. പി.പി.രമേശന് അധ്യക്ഷത വഹിച്ചു. പാര്‍ട്ടി സംസ്ഥാന കൗണ്‍സില്‍ അംഗം ആയാടത്തില്‍ രവീന്ദ്രന്, ജില്ലാ കമ്മിറ്റിയംഗം മലയില്‍ ബാലകൃഷ്ണന്, പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് എ.പി.അമര്‍നാഥ് എന്നിവര്‍ സംസാരിച്ചു. കെ.കെ.ശ്രീജിത്ത് സ്വാഗതവും ഒ.എം.സത്യന് നന്ദിയും പറഞ്ഞു.















