നാദാപുരം: കേന്ദ്ര സര്‍ക്കാരിന്റെ ജനവിരുദ്ധനയങ്ങള്‍ക്കെതിരെ ബദലാവു സരൂരി ഹേ (മാറ്റം അനിവാര്യമാണ്) എന്ന മുദ്രാവാക്യം ഉയര്‍ത്തി സിപിഐ സപ്തംമ്പര്‍ ഒന്നിന്
ഡല്‍ഹിയില്‍ സംഘടിപ്പിക്കുന്ന മാര്‍ച്ചിന്റെ പ്രചരണാര്‍ഥം കുന്നുമ്മല്‍ ലോക്കല്‍ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ കാല്‍നട ജാഥ നടത്തി. ലോക്കല്‍ സെക്രട്ടറി വി.വി.പ്രഭാകരന് ലിഡറും കെ.എം.പ്രിയ ഉപ ലീഡറും എ.സന്തോഷ് ഡയരക്ടറുമായ ജാഥ മുറുവശ്ശേരിയില്‍ കുറ്റ്യാടി മണ്ഡലം സെക്രട്ടറി കെ.കെ.മോഹന്‍ദാസ് ഉദ്ഘാടനം ചെയ്തു. സമാപന പൊതുസമ്മേളനം ജില്ലാ എക്സിക്യൂട്ടിവ് അംഗം പി.സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. വിവിധ കേന്ദ്രങ്ങളില്‍ റീന സുരേഷ്, ടി.സുരേന്ദ്രന്, എം.പി.ദിവാകരന്, സി.പി.ബാലന്, വി.പി.നാണു, ഹരികൃഷ്ണ സുരേഷ്, സി.നാരായണന് എന്നിവര്‍ സംസാരിച്ചു.















