കക്കട്ടില്‍: വീട്ട് മുറ്റത്ത് ചീരയും വെണ്ടയും തക്കാളിയും പയറും ഒപ്പം കക്കിരി, വെള്ളരി, ചേന, ചേമ്പ് എന്നിവ നട്ട് വളര്‍ത്തി വട്ടോളി സംസ്കൃതം എച്ച്എസ് 7-ാം തരം വിദ്യാര്‍ഥി
എല്‍.എസ്.ദേവരാഗ് കുന്നുമ്മല്‍ പഞ്ചായത്തിലെ ഏറ്റവും നല്ല വിദ്യാര്‍ഥി കര്‍ഷക അവാര്‍ഡ് നേടി പച്ചക്കറി / ഇടവിള കൃഷിയോടൊപ്പം പേര, സപ്പോട്ട, റംബൂട്ടാന് തുടങ്ങിയ പഴവര്‍ഗങ്ങളും ദേവരാഗിന്റെ തോട്ടത്തില്‍ ഉണ്ട്. ഒപ്പം ചെറിയ കുളത്തില്‍ മത്സ്യകുഞ്ഞുങ്ങളും. ഉപജില്ലാ, ജില്ലാ കലോത്സവങ്ങളില്‍ സമ്മാനങ്ങള്‍ നേടിയ ദേവരാഗ് വട്ടോളി ഷാജിലീന ദമ്പതികളുടെ മകനാണ്. 17ന് മൊകേരിയില്‍ നടക്കുന്ന കര്‍ഷക ദിനത്തില്‍ ദേവരാഗ് അവാര്‍ഡ് ഏറ്റുവാങ്ങും. വിദ്യാര്‍ഥി കര്‍ഷകനായി തെരഞ്ഞെടുക്കപ്പെട്ട ദേവരാഗിനെ വാര്‍ഡ് മെമ്പര്‍ എലിയാറ ആനന്ദന് അനുമോദിച്ചു.
-ഇ.ആനന്ദന്
















