
മേമുണ്ട: രാജ്യത്തിന്റെ 80-ാം സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി മേമുണ്ട ചോല റസിഡന്‍സ് അസോസിയേഷന് വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു. അസോസിയേഷന്
നിര്‍മിച്ച ബസ് സ്റ്റോപ്പിന് സമീപം നടന്ന ചടങ്ങില്‍ അസോസിയേഷന് അംഗങ്ങളും നാട്ടുകാരും പങ്കെടുത്തു.
വിമുക്തഭടന് ചന്തു നായര്‍ ദേശീയ പതാക ഉയര്‍ത്തി. അസോസിയേഷന് ജോ. സെക്രട്ടറി പ്രകാശന് അധ്യക്ഷത വഹിച്ചു. ബാലന് നിടിയാണ്ടി സ്വാതന്ത്ര്യദിന സന്ദേശം നല്കി. തുടര്‍ന്ന് സ്വാതന്ത്ര്യസമര സേനാനികളുടെ ത്യാഗസ്മരണ പുതുക്കിക്കൊണ്ട് മധുരപലഹാര വിതരണം നടന്നു.
അസോസിയേഷന് സെക്രട്ടറി പ്രമോദ് പുതുക്കടി സ്വാഗതം പറഞ്ഞു.
















