കുറ്റ്യാടി: ജില്ലാ ഖാദി ഗ്രാമ വ്യവസായ ബോര്‍ഡിന്റെ നേതൃത്വത്തില്‍ ഖാദി ഓണം മേളക്ക് കുറ്റ്യാടിയില്‍ തുടക്കമായി. പഴയ ബസ് സ്റ്റാന്റില്‍ ചരതം ബില്‍ഡിങ്ങിന് മുന്‍വശത്തെ
കെട്ടിടത്തിലാണ് മേള. കുറ്റ്യാടി ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ശ്രീജേഷ് ഊരത്ത് ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ വി.പി.സുമയ്യ അധ്യക്ഷത വഹിച്ചു. രാഹുല്‍ ചാലില്‍ ആദ്യവില്‍പ്പന നടത്തി. ഖാദി പ്രൊജക്ട് ഓഫീസര്‍ വി.ഷിബു, വാര്‍ഡ് മെമ്പര്‍മാരായ നസീറ ഫൈസല്‍, ഫാത്തിമ നാസര്‍, ഖാദി വില്ലേജ് ഇന്‍ഡസ്ട്രീസ് ഓഫീസര്‍ നീഷ്മ, കെ.കെ.നഫീസ, വി.എം.മഹേഷ്, പി.ജിതേഷ് എന്നിവര്‍ സംസാരിച്ചു. ഖാദി വീവിംഗ് ഇന്‍സ്ട്രക്ടര്‍ കെ.ശോഭ നന്ദി പറഞ്ഞു. ഓഗസ്ത് 25 വരെ നടക്കുന്ന മേളയില്‍ വിവിധ ഖാദി തുണിത്തരങ്ങള്‍ 30 ശതമാനം റിബേറ്റോടെ ലഭിക്കും.















