
ചോമ്പാല: മനുഷ്യര്‍ക്ക് മാത്രമല്ല മിണ്ടാപ്രാണികള്‍ക്കും വേണം അടിപ്പാത. ചോമ്പാലില്‍ ബ്ലോക്ക് ഓഫീസിന് സമീപം കേറ്റില്‍ അണ്ടര്‍ പാസ് വേണമെന്ന ആവശ്യവുമായി ജനകീയ
സമിതി മനുഷ്യചങ്ങല തീര്‍ത്തു. ചോമ്പാല്‍ ബ്ലോക്ക് പരിസരം മുതല്‍ സ്റ്റേഡിയം വരെ ചങ്ങല നിണ്ടു. ജനപ്രതിനിധികള്‍, സാമൂഹിക, രാഷ്ട്രീയ സാംസ്രാരിക സംഘടനാ പ്രവര്‍ത്തകര്‍ അടക്കം നിരവധി സ്ത്രികളും കുട്ടികളും അണിനിരന്നു. തുടര്‍ന്ന് നടന്ന ജനസംഗമം അഴിയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ ലീല ഉദ്ഘാടനം ചെയ്തു. ചെയര്‍മാന്‍ വി പി അനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു. കണ്‍വീനര്‍ വി കെ അനില്‍കുമാര്‍, പി ബാബുരാജ്, എം പി ബാബു, ടി ടി രജനി, അജയ് മാളിയേക്കല്‍, ടി ടി പത്മനാഭന്‍, കെ പി വിജയന്‍, വി പി പ്രകാശന്‍, കവിത അനില്‍കുമാര്‍, അജിത്ത് തയ്യില്‍ എന്നിവര്‍ സംസാരിച്ചു.
















