നാദാപുരം: ജവഹര്‍ലാല്‍ നെഹറുവിന്റെ ആശയങ്ങള്‍ പിന്തുടരണമെന്നും നെഹ്റുവിന്റെ സോഷ്യലിസ്റ്റ് ചിന്തകള്‍ വിസ്മരിക്കുന്നത് ജനാധിപത്യത്തിന് അപകടമാണെന്നും മുന്‍
കെപിസിസി പ്രസിഡന്റും മുന്‍ കേന്ദ്ര മന്ത്രിയുമായ മുല്ലപ്പള്ളി രാമചന്ദ്രന് പറഞ്ഞു. നെഹ്റുവിന്റെ ആശയങ്ങളിലേക്കും ഗാന്ധിയന്‍ ചിന്തകളിലേക്കും രാജ്യം തിരിച്ചു പോകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കോണ്‍ഗ്രസ് നേതാവായിരുന്ന പി.കണാരന് മാസ്റ്ററുടെ മുപ്പത്തി ഒമ്പതാമത് ചരമവാര്‍ഷിക ദിനത്തോടനുബന്ധിച്ച് നടന്ന അനുസ്മരണ സമ്മേളനം ഇരിങ്ങണ്ണൂരില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുല്ലപ്പള്ളി. രാവിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരും ബന്ധുക്കളും സ്മൃതികുടീരത്തില്‍ പുഷ്പാര്‍ച്ചന നടത്തി. കെ.രമേശന് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പ്രസിഡന്റ് മോഹനന് പാറക്കടവ് അനുസ്മരണ പ്രഭാഷണം നടത്തി. അഡ്വ. എ.സജിവന്, അഡ്വ. കെ.എം.രഘുനാഥ്, ടി.കെ.മോട്ടി, റിനിഷ് വളയം, കെ.പി.ദാമോദരന്‍, അഡ്വ. ശ്രീജിത്ത് ചാഞ്ഞാല്‍, എം.കെ.പ്രേംദാസ്, സി.പവിത്രന്, എം.സി.മോഹനന്, എം.പി.ശ്രീധരന്, എം.സി.വിജയന് തുടങ്ങിയവര്‍ സംസാരിച്ചു.















