തൂണേരി: കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്സ് യൂണിയന് തൂണേരി ബ്ലോക്കിന്റെ നേതൃത്വത്തില്‍ സ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിച്ചു. പെന്ഷന് ഭവനില്‍ ചരിത്രകാരന്
പി.ഹരീന്ദ്രനാഥ് പ്രഭാഷണം നടത്തി. ബ്ലോക്ക് പ്രസിഡന്റ് ടി.കെ.രാഘവന് അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.ഹേമചന്ദ്രന്, സി.വി.കുഞ്ഞബ്ദുള്ള, വാസു പുതിയോട്ടില്‍, ടി.രാജന്, പി.കരുണാകര കുറുപ്പ്, ടി.അബ്ദുറഹ്മാന്, എം.കെ.രാധ, പി.ലക്ഷ്മി, സി.സരസ്വതി, കെ.ചന്ദ്രി, രാജന് വാക്രാണ്ടിയില് എന്നിവര്‍ പ്രസംഗിച്ചു. സ്വാതന്ത്ര്യ സമര ചരിത്ര ക്വിസ് മത്സരവിജയികളായ കെ.കുമാരന്, കെ.രാജന്, കെ.പ്രഭാകരന്, ടി.രാജന്, ടി.പീതാംബരന് എന്നിവരെ അനുമോദിച്ചു.















