വടകര: അധ്യാപികമാര്‍ പിടിയിലായ ലഹരിക്കേസിലെ യഥാര്‍ഥ പ്രതികളെ ഉടന്‍ അറസ്റ്റ്‌ചെയ്യണമെന്ന് ബിജെപി കോഴിക്കോട് നോര്‍ത്ത് ജില്ലാ പ്രസിഡന്റ് സി.ആര്‍.പ്രഫുല്‍
കൃഷ്ണന്‍ ആവശ്യപ്പെട്ടു. രാസലഹരി ലഭ്യമായ ഉറവിടത്തെ കുറിച്ച് സമഗ്രാന്വേഷണം വേണം. കൂടുതല്‍ അധ്യാപകര്‍ കണ്ണികളായി എന്ന പോലീസ് കണ്ടെത്തല്‍ സ്ഥിതി അതി ഗുരുതരമാക്കിയിരിക്കുകയാണ്. ഭരണത്തിന്റെ മറപിടിച്ച് മെറിറ്റ് അട്ടിമറിച്ച് അനര്‍ഹമായി നിയമിക്കപ്പെട്ട ആളുകളാണ് ഇത്തരം അധ്യാപകരെന്നും പ്രഫുല്‍ കൃഷ്ണന്‍ പറഞ്ഞു. പ്രതികളുടെ രാഷ്ട്രീയ ബന്ധങ്ങളെകുറിച്ചും വിശദമായ അന്വേഷണം വേണം. കുറ്റ്യാടിയില്‍ കുറച്ച് മാസങ്ങള്‍ക്ക് മുമ്പ് ദമ്പതികള്‍ പ്രതിയായ ലഹരിക്കേസ് കൂടുതല്‍ പ്രതികളിലേക്ക് അന്വേഷണമെത്താതെ അവസാനിപ്പിക്കുകയാണ് ഉണ്ടായത്. അത്തരം സമീപനം ഈ കേസിന്റെ കാര്യത്തില്‍ ഉണ്ടാകരുതെന്നും പ്രഫുല്‍ കൃഷ്ണന്‍ ആവശ്യപ്പെട്ടു.















