മേമുണ്ട: ആര്‍ജെഡി മേമുണ്ട വില്ലേജ് കമ്മിറ്റി എല്‍എസ്എസ്, എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകളില്‍ ഉന്നത വിജയം കൈവരിച്ച വിദ്യാര്‍ഥികളെ അനമോദിച്ചു. ആദരം 2026 എന്ന
പേരില്‍ സംഘടിപ്പിച്ച പരിപാടി ആര്‍ജെഡി വില്യാപ്പള്ളി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് എ.പി.അമര്‍നാഥ് ഉദ്ഘാടനം ചെയ്തു. രാജീവന്‍ കാവില്‍ അധ്യക്ഷത വഹിച്ചു. മികവിന്റെ പ്രതിഭകള്‍ക്ക് വി.സുകുമാരന്‍, എ.ശ്രീധരന്‍ നായര്‍, മാക്കരത്ത് നാണു, എന്‍.എം.ശങ്കരന്‍, അജിഷ, ജയശ്രീ മന്നോത്ത്, ഇ.കെ.കരുണാകരന്‍, കെ.പി.ബാലന്‍, വി.സദാനന്ദന്‍, അജിഷ എന്നിവര്‍ ഉപഹാരം കൈമാറി. വി.ബാലക്യഷ്ണന്‍, ആര്‍.പി.രാജീവന്‍, ഒ.പി.ബാലകൃഷ്ണന്‍, വത്സ നാരായണന്‍, പി.പി.നാരായണന്‍, ശ്രീജിത്ത്.കെ.കെ, മലയില്‍ കുമാരന്‍, വി.കെ.നാരായണന്‍, കെ.കെ.സിമി, കവിത എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. അജിത്ത്.ഏ.പി സ്വാഗതവും മണി മാരാത്ത് നന്ദിയും പറഞ്ഞു.















