വടകര: അഖില ഭാരതീയ പൂര്‍വ സൈനിക സേവാ പരിഷത്തും മാതൃ വിഭാഗമായ സൈന്യമാതൃശക്തിയും സംയുക്തമായി കാര്‍ഗില്‍ വിജയ് ദിവസ് ആചരിച്ചു. ഓറഞ്ച് മാള്‍
ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ താലൂക്ക് പ്രസിഡന്റ് കെ.ശശികുമാര്‍ അധ്യക്ഷത വഹിച്ചു. ബിജെപി കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗം അഡ്വ. എം.രാജേഷ്കുമാര്‍ മുഖ്യപ്രഭാഷണം നടത്തി. വൈസ് പ്രസിഡന്റ് ഇ.പി.രാജന് സ്വാഗതവും സൈന്യമാതൃശക്തി താലൂക്ക് പ്രസിഡന്റ് പി.സി.സുഗത നന്ദിയും പറഞ്ഞു.















