
ചെമ്മരത്തൂര്‍: തിരുവള്ളൂര്‍ പഞ്ചായത്തിലെ നൂറുകണക്കിന് രോഗികള്‍ ആശ്രയിക്കുന്ന ചെമ്മരത്തൂര്‍ ആയുര്‍വേദ ഡിസ്‌പെന്‍സറി അപ്‌ഗ്രേഡ് ചെയ്ത് ആയുര്‍വേദ ആശുപത്രിയായി
ഉയര്‍ത്തി കിടത്തി ചികിത്സാ സൗകര്യം ഏര്‍പ്പെടുത്തണമെന്ന് നിര്‍മാണ തൊഴിലാളി യൂണിയന്‍ (സിഐടിയു) യൂണിറ്റ് സമ്മേളനം ആവശ്യപ്പെട്ടു.
യൂണിയന്‍ ജില്ലാ കമ്മിറ്റി അംഗം വി.എം. ബാലന്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. മേഖലാ സെക്രട്ടറി പി.എം. രാജീവന്‍, ശ്രീലേഷ്. ടി. കെ, ബാലചന്ദ്രന്‍. എം.കെ, സുധീഷ്. എ.കെ, ആര്‍. കെ. രാജീവന്‍ എന്നിവര്‍ സംസാരിച്ചു. ഭാരവാഹികളായി ബാലചന്ദ്രന്‍. എം. കെ (പ്രസിഡന്റ്), രജിത്ത്. പി (വൈസ് പ്രസിഡന്റ്), സുധീഷ്. എ.കെ (സെക്രട്ടറി ), ആര്‍.കെ. രാജീവന്‍ (ജോയിന്റ് സെക്രട്ടറി), എം.ടി.കെ. രാജീവന്‍ (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.
















