മുക്കം: സ്‌കൂള്‍ വിട്ട് വീട്ടിലേക്ക് മടങ്ങുന്നതിനിടെ ഓട്ടോറിക്ഷയില്‍ നിന്ന് തെറിച്ചുവീണ രണ്ടാം ക്ലാസ് വിദ്യാര്‍ഥി ലോറി കയറി മരിച്ചു. മണാശേരി ഗവണ്‍മെന്റ് യുപി സ്‌കൂള്‍
വിദ്യാര്‍ഥി അമല്‍ ആണ് മരിച്ചത്. മുക്കം പുല്‍പ്പറമ്പിലാണ് അപകടമുണ്ടായത്.
സ്‌കൂള്‍ വിട്ട് വീട്ടിലേക്ക് മടങ്ങുകയായിരുന്ന കുട്ടികള്‍ സഞ്ചരിച്ചിരുന്ന ഓട്ടോയില്‍ നിന്നാണ് അമല്‍ പെട്ടെന്ന് റോഡിലേക്ക് തെറിച്ചുവീണത്. ഓട്ടോയുടെ ഡോര്‍ തുറന്ന് കുട്ടി റോഡിലേക്ക് തെറിച്ചുവീഴുകയായിരുന്നെന്ന് പറയുന്നു. തൊട്ടുപിന്നാലെ എത്തിയ ലോറി കുട്ടിയുടെ ദേഹത്ത് കൂടെ കയറിയിറങ്ങുകയായിരുന്നു. ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചു. വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു. പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്കായി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.
















