കൊയിലാണ്ടി: പതിനാലു വയസുള്ള പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതിക്ക്
ഇരുപതു വര്‍ഷം കഠിന തടവും അന്‍പത്തി അയ്യായിരം രൂപ പിഴയും ശിക്ഷ. ബാലുശ്ശേരി ഇയ്യാട് പൂളിക്കൂല്‍ അജയിനെയാണ് (31) കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതി ജഡ്ജ് കെ.നൗഷാദലി ശിക്ഷിച്ചത്.
2022ലാണ് കേസിനാസ്പദമായ സംഭവം. ബസ് ജീവനക്കാരനായ പ്രതി ബസ് യാത്രക്കിടയിലാണ് പെണ്‍കുട്ടിയെ പരിചയപ്പെട്ടത്. സൗഹൃദത്തിലായ ശേഷം പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയും പെണ്‍കുട്ടിയുടെ നഗ്‌ന ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍
പകര്‍ത്തുകയും ചെയ്തു. ദൃശ്യങ്ങള്‍ പുറത്ത് വിടുമെന്ന് ഭീഷണിപ്പടുത്തി പീഡനം തുടരുകയായിരുന്നു, മാനസികമായി തകര്‍ന്ന പെണ്‍കുട്ടി ആത്മഹത്യക്ക് ശ്രമിച്ചു. പിന്നീട് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരോട് വിവരം പറഞ്ഞതിനെ തുടര്‍ന്ന് അവര്‍ പോലീസില്‍ അറിയിക്കുകയായിരുന്നു.
ബാലുശ്ശേരി പോലീസ് രജിസ്റ്റര്‍ ചെയ്ത കേസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എം.കെ. സുരേഷ് കുമാറാണ് അന്വേഷിച്ചത്. പ്രോസിക്യൂഷന് വേണ്ടി അഡ്വ. പി.ജെതിന്‍ ഹാജരായി.
















