
കല്ലാച്ചി: കുറ്റ്യാടിയുടെ വികസനത്തിന് ആവുന്നതൊക്കെ ചെയ്യുമെന്ന് പാറക്കല്‍
അബ്ദുള്ള എംഎല്‍എ പറഞ്ഞു. കല്ലാച്ചി പിവിഎസ് ഓഡിറ്റോറിയത്തില്‍
കേരളകൗമുദിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച വിഷന്‍ 2031 ഉദ്ഘാടനം
ചെയത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
പോഷകാഹാരവും ഔഷധ ഗുണവും മറ്റും കൊണ്ട് കുറ്റ്യാടി തേങ്ങ എറെ പ്രസിദ്ധമാണ്.
തേങ്ങയില്‍ ധാരാളം അസംസ്‌കൃത വസ്തുക്കള്‍ അടങ്ങിയിട്ടുണ്ട്. ഇതുകൊണ്ട് ധാരാളം അനുബന്ധ ഉല്‍പന്നള്‍ ഉണ്ടാക്കാന്‍ കഴിയും. എന്നാല്‍ ഈ രംഗത്ത് മുന്നേറാന്‍ നമുക്ക് കഴിഞ്ഞിട്ടില്ല.
കര്‍ഷകര്‍ക്ക് അര്‍ഹമായ വില നേടി കൊടുക്കാന്‍ കഴിയണം. മധുരവും സ്വാദിഷ്ടവുമായ അരൂര്‍ ഒളോറിനെ കവച്ച് വെയ്ക്കാന്‍ മറ്റൊര് മാങ്ങയ്ക്കും കഴിയില്ല. ഇവ നല്ല രീതിയില്‍
പ്രയോജനപ്പെടുത്തുന്നതിനെ പറ്റിയും സമഗ്ര ചര്‍ച്ചകള്‍ വേണമെന്നും ഇക്കാര്യത്തില്‍ ആഴത്തില്‍ പഠനം നടത്തുമെന്നും എംഎല്‍എ
പറഞ്ഞു.
കേരളകൗമുദി യൂനിറ്റ് ചീഫ് എന്‍ രാജീവ് അധ്യക്ഷത വഹിച്ചു. നാദാപുരം പഞ്ചായത്ത്
പ്രസിഡന്റ് സഫീറ മൂനാം കുനി, കെപിസിസി സെക്രട്ടറി വി. എം. ചന്ദ്രന്‍, മുസ്ലിം ലീഗ് ജില്ലാ
ട്രഷറര്‍ സൂപ്പിനരിക്കാട്ടേരി, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് മോഹനന്‍
പാറക്കടവ്, നിയോജക മണ്ഡലം മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി എം.പി ജാഫര്‍, മഹിള
കോണ്‍ഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് വി. കെ.ബാലാമണി, ഗ്രാമ പഞ്ചായത്ത് മെമ്പര്‍ പി.വി. ജയലക്ഷ്മി എന്നിവര്‍ പ്രസംഗിച്ചു. കേരളകൗമുദി നാദാപുരം ലേഖകന്‍
രാധാകൃഷ്ണന്‍ കല്ലാച്ചി സ്വാഗതവും കുറ്റ്യാടി ലേഖകന്‍ സി.പി. രഘുനാഥ് നന്ദിയും പറഞ്ഞു.
















