
അരൂര്‍: വര്‍ഷങ്ങളായി അരൂരില്‍ പ്രവര്‍ത്തിക്കുന്ന മാവേലിസ്റ്റോര്‍ സൂപ്പര്‍ മാവേലിസ്റ്റോറായി ഉയര്‍ത്തി. ഇതിന്റെ ഉദ്ഘാടനം 31 ന് പാറക്കല്‍ അബ്ദുല്ല എംഎല്‍എയുടെ അധ്യക്ഷതയില്‍
മന്ത്രി അനൂപ് ജേക്കബ് നിര്‍വഹിക്കും.
ഇതിനായി പഞ്ചായത്ത് പ്രസിഡന്റ് പി. ശ്രീലത ചെയര്‍മാനും എം.എ. മുനീര്‍ കണ്‍വീനറുമായി സ്വാഗത സംഘം രൂപവത്കരിച്ചു. രൂപീകരണ യോഗത്തില്‍ പി. ശ്രീലത അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ പി.എം.രാജന്‍, പി.എം.നാണു, പി.സുനിത, സപ്ലൈകോ വടകര ഏരിയാ അസി. മാനേജര്‍ സീമ, കെ. സജീവന്‍, എ.പി മുനീര്‍, ചെത്തില്‍ കുമാരന്‍, സി.പി.നിധീഷ്, കോറോത്ത് ശ്രീധരന്‍, കളത്തില്‍ ബാബു, ടി.കെ.രാജന്‍, പി.കെ. കണാരന്‍, കെ.ടി. സുനി, ടി.കെ. രാഘവന്‍, യൂസഫ് എന്നിവര്‍ പ്രസംഗിച്ചു.
















