പുറമേരി: വിലാതപുരത്ത് തെരുവുനായയുടെ കടിയേറ്റ് ആറുവയസുകാരന് ഗുരുതര പരിക്ക്.
കടയങ്കോട്ട് താഴക്കുനി ബിനീഷിന്റെ മകന്‍ ദാന്‍ദേവിനാണ് കടിയേറ്റത്. വിലാതപുരം റേഷന്‍ ഷോപ്പിന് സമീപത്തെ വീട്ടു മുറ്റത്ത് നിന്നാണ് കുട്ടിക്ക് നായയുടെ കടിയേറ്റത്. കാലില്‍ ആഴത്തില്‍ മുറിവേറ്റിട്ടുണ്ട്. നാദാപുരം ഗവ. താലൂക്ക് ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കിയ ശേഷം ദാന്‍ദേവിനെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഈ പ്രദേശത്ത് നായ ശല്യം രൂക്ഷമാണ്. ഇതിനു പരിഹാരം കാണുന്നതില്‍ പഞ്ചായത്തിന്റെ ഭാഗത്ത് നിന്ന് ഫലപ്രദമായ നടപടി വേണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
















