വടകര: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മൂന്നാം ചരമവാര്‍ഷിക അനുസ്മരണം വിപുലമായി നടത്താന്‍ വടകര ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി യോഗം തീരുമാനിച്ചു. 18ന്
കാലത്ത് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തില്‍ പുഷ്പാര്‍ച്ചനയും അനുസ്മരണവും ഇരുപതിന് ഉമ്മന്‍ചാണ്ടി അനുസ്മരണ സദസ്സും നടത്തും. മുനിസിപ്പല്‍ പാര്‍ക്ക് ഓഡിറ്റോറിയത്തില്‍ വൈകിട്ട് 5ന് നടക്കുന്ന അനുസ്മരണ സദസ്സ് മുന്‍ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. യോഗത്തില്‍ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡണ്ട് സതീശന്‍ കുരിയാടി അധ്യക്ഷത വഹിച്ച യോഗത്തില്‍ കരിമ്പനപ്പാലം ശശിധരന്‍, സുധീഷ് വള്ളില്‍, പി.എസ്.രഞ്ജിത് കുമാര്‍, കെ.പി.നജീബ്, ഷംസുദ്ദീന്‍ കല്ലിങ്കല്‍, ശ്രീജിന.സി.കെ, ബാബു കോറോത്ത്, മരത്തപ്പള്ളി രവീന്ദ്രന്‍, റിനീഷ്.കെ.കെ, ബിജില്‍ അയാടത്തില്‍ എന്നിവര്‍ സംസാരിച്ചു.















