മുയിപ്പോത്ത്: ചെറുവണ്ണൂര്‍ പഞ്ചായത്തിലും പരിസരത്തും കമ്യൂണിസ്റ്റ് പാര്‍ട്ടി കെട്ടിപ്പടുക്കുന്നതില്‍ നേതൃത്വപരമായ പങ്കുവഹിച്ച, കര്‍ഷക പ്രസ്ഥാനത്തിന്റെ നേതാവ്
കൂടിയായ പി.കെ.കുഞ്ഞിരാമന്‍ നമ്പ്യാരെ സിപിഐ ചെറുവണ്ണൂര്‍ ലോക്കല്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ അനുസ്മരിച്ചു. ചെറുവണ്ണൂരില്‍ നടന്ന അനുസ്മരണ സായാഹ്നം പാര്‍ട്ടി ജില്ലാ അസി. സെക്രട്ടറി ആര്‍.ശശി ഉദ്ഘാടനം ചെയ്തു. പ്രതിസന്ധി ഘട്ടങ്ങളില്‍ സമര പോരാട്ടങ്ങളിലൂടെ പ്രസ്ഥാനത്തെ കെട്ടിപ്പടുത്ത പി.കെ.നമ്പ്യാരുടെ ത്യാഗം വരുംതലമുറ പിന്തുടരണമെന്ന് ആര്‍.ശശി അനുസ്മരിച്ചു. മണ്ഡലം സെക്രട്ടറിയേറ്റ് അംഗം ബി.ബി.ബിനീഷിന്റെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ ജില്ലാ എക്‌സി. അംഗം അജയ് ആവള, കെ.നാരായണക്കുറുപ്പ്, വാര്‍ഡ് മെമ്പര്‍ പ്രമോദ് ദാസ്, സി.കെ.പ്രഭാകരന്‍, എ.ടി.സുരേഷ് ബാബു, അഖില്‍ കേളോത്ത്, വി.കെ.ബാലന്‍, കെ.എം.സുരേഷ് എന്നിവര്‍ സംസാരിച്ചു. ലോക്കല്‍ അസി. സെക്രട്ടറി കെ.കെ.ഹമീദ് സ്വാഗതം പറഞ്ഞു.















