മേമുണ്ട: നിടുങ്ങോട്ടിടത്തില്‍ സുരേഷ് ബാബു (55-മടപ്പള്ളി ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ക്ലാര്‍ക്ക്)
അന്തരിച്ചു. ഭാര്യ: സൗമ്യ. മക്കള്‍: അദ്വൈത് കൃഷ്ണ, ആരുഷ് കൃഷ്ണ. അമ്മ: കുഞ്ഞിപ്പാര്‍വതിയമ്മ. അച്ഛന്‍: പരേതനായ കൃഷ്ണന്‍ അടിയോടി. സഹോദരി: സ്മിത (കോമള).
അനുശോചിച്ചു
മേമുണ്ടയിലെ സാംസ്‌കാരികപ്രവര്‍ത്തകനും മടപ്പള്ളി ഗവണ്‍മെന്റ് വൊക്കേഷണല്‍
ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ക്ലാര്‍ക്കുമായ സുരേഷ് ബാബുവിന്റെ അകാല നിര്യാണത്തില്‍ സാംസ്‌കാരികപ്രവര്‍ത്തകരും സഹപ്രവര്‍ത്തകരും നാട്ടുകാരും അനുശോചിച്ചു. അനുശോചന യോഗത്തില്‍ വാര്‍ഡ് മെമ്പര്‍ റിഷാദ് അധ്യക്ഷത വഹിച്ചു. ചരിത്രകാരന്‍ പി.ഹരീന്ദ്രനാഥ്, കെ.ടി. ദിനേശന്‍, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ശ്രീഷ, ഹെഡ് മാസ്റ്റര്‍ ഗഫൂര്‍ കരുവണ്ണൂര്‍, ഗ്രാമപഞ്ചായത്ത് മെമ്പര്‍ നിഷ, ഒപി ബാബു, എന്‍.ബി. പ്രകാശ് കുമാര്‍, വി.ബാലകൃഷ്ണന്‍, സന്തോഷ് വിയ്യോത്ത്, സ്വരൂഹ്, ഉദയന്‍ ചാലില്‍ എന്നിവര്‍ സംസാരിച്ചു. ചാലില്‍ ശശി സ്വാഗതം പറഞ്ഞു.
















