ഓര്‍ക്കാട്ടേരി: ഏറാമല സെന്‍ട്രല്‍ എല്‍പി സ്‌കൂള്‍ അനുമോദന സദസ്സ് സംഘടിപ്പിച്ചു. വൈലോപ്പിള്ളി ശ്രീധരമേനോന്‍ പുരസ്‌കാര ജേതാവ് രഞ്ജിത്ത് കുമാര്‍ ഏറാമലയെയും
എല്‍എസ്എസ് ജേതാക്കളെയും എസ്എസ്എല്‍സി, പ്ലസ്ടു ഉന്നത വിജയികളായ പൂര്‍വ വിദ്യാര്‍ഥികളെയും അമ്മ വായന മത്സര വിജയികളെയും സ്‌കൂള്‍ പിടിഎയുടെ ആഭിമുഖ്യത്തില്‍ അനുമോദിച്ചു. ഏറാമല ഗ്രാമപഞ്ചായത്ത് നാലാം വാര്‍ഡ് മെമ്പര്‍ രമ്യ കണ്ടിയില്‍ ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപിക കെ.നിഖില, പിടിഎ പ്രസിഡന്റ് കെ.പി.ബിജു, സ്‌കൂള്‍ മാനേജര്‍ എം.പോക്കര്‍, എംപിടിഎ പ്രസിഡന്റ് ഷംന അനീഷ്, വിദ്യാര്‍ഥികള്‍, അധ്യാപകര്‍, രക്ഷിതാക്കള്‍ എന്നിവര്‍ പങ്കെടുത്തു.















