ചോമ്പാല: പൊതു വിദ്യാഭ്യാസ മേഖലയിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം തേടി കെഎസ്ടിയു അവകാശ ദിനം ആചരിച്ചു. സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരം ചോമ്പാല സബ്
ജില്ലാ കമ്മിറ്റിയും അവകാശ ദിനാചരണ പരിപാടി നടത്തി. ജില്ലാ സെക്രട്ടറി എ.കെ.അബ്ദുള്ള അവകാശപത്രിക എഇഒ സപ്ന ജൂലിയറ്റിന് കൈമാറി. ചടങ്ങില്‍ അഷ്‌കര്‍.കെ.എം, റാഷിദ്.കെ എന്നിവര്‍ സംബന്ധിച്ചു. ശമ്പള പരിഷ്‌കരണ നടപടികള്‍ വേഗത്തിലാക്കുക, ഇടക്കാലാശ്വാസവും ക്ഷാമബത്ത കുടിശ്ശികയും അനുവദിക്കുക, പങ്കാളിത്ത പെന്‍ഷന്‍ പിന്‍വലിച്ച് സ്റ്റാറ്റിയൂട്ടറി പെന്‍ഷന്‍ പുനഃസ്ഥാപിക്കുക തുടങ്ങിയ പ്രധാന ആവശ്യങ്ങളാണ് നിവേദനത്തില്‍ ഉന്നയിച്ചിട്ടുള്ളത്.















