കക്കട്ടില്‍: കുറ്റ്യാടി പഞ്ചായത്തില്‍ ബസ് സര്‍വീസ് ഇല്ലാത്ത നിട്ടൂര്‍, നടുപ്പൊയില്‍, ഊരത്ത്, മാവുള്ള ചാല്‍ പ്രദേശങ്ങളിലെ യാത്രാപ്രശ്‌നം പരിഹരിക്കാന്‍ കെഎസ്ആര്‍ടിസി ഗ്രാമവണ്ടി
ഓടിക്കണമെന്ന് കോണ്‍ഗ്രസ് കുറ്റ്യാടി മണ്ഡലം യോഗം ആവശ്യപ്പെട്ടു. മണ്ഡലം പ്രസിഡന്റ് പി.കെ.സുരേഷ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പ്രസിഡന്റ് ശ്രീജേഷ് ഊരത്ത്, ബ്ലോക്ക്, മണ്ഡലം ഭാരവാഹികളായ പി.പി.ആലിക്കുട്ടി, കെ.പി.അബദുള്‍മജീദ്, നൗഷാദ് കോവിലത്ത്, കേളോത്ത് ഹമീദ്, പി.പി.ശശികുമാര്‍, എസ്.ജെ.സജീവ് കുമാര്‍, മംഗലശ്ശേരി ബാലകൃഷ്ണന്‍, എന്‍.സി.കുമാരന്‍, കിണറ്റുംകണ്ടി അമ്മത് എന്നിവര്‍ സംസാരിച്ചു.















