കൊയിലാണ്ടി: എം.ടി.വാസുദേവന്‍നായരുടെ ജന്മദിനത്തില്‍ ശ്രീഗുരുജി വിദ്യാനികേതന്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ എംടിയുടെ പാദമുദ്രകള്‍ എന്ന വിഷയത്തില്‍ പ്രഭാഷണം,
പുസ്തക പ്രദര്‍ശനം, രംഗാവിഷ്‌ക്കാരം എന്നിവ നടത്തി. മാധ്യമ പ്രവര്‍ത്തകനും സാമൂഹിക പ്രവര്‍ത്തകനുമായ എടത്തില്‍ രവി പ്രഭാഷണം നടത്തി. പുസ്തക പ്രദര്‍ശനവും എംടിയുടെ തിരക്കഥകളെ ആസ്പദമാക്കി രംഗാവിഷ്‌ക്കാരവും നടത്തി. ഹെഡ്മാസ്റ്റര്‍ കെ.കെ.മുരളി അധ്യക്ഷത വഹിച്ചു. വായന വാരത്തോടനുബന്ധിച്ച് രക്ഷിതാക്കള്‍ക്ക് നടത്തിയ ക്വിസ് മത്സരത്തില്‍ വിജയിച്ച സോണിയ അനൂപ്, ജിജിന, നിമിഷ ബല്‍ജന്‍ എന്നിവര്‍ക്ക് ഉപഹാരം നല്‍കി. നഗരസഭ വാര്‍ഡ് കൗണ്‍സിലര്‍ നിമിഷ ബല്‍ജന്‍, ശ്രീപ്രഭ, മോളി എന്നിവര്‍ സംസാരിച്ചു. വിദ്യാര്‍ഥികളുടെ എംടി അനുസ്മരണവും നടന്നു.















