തിരുവനന്തപുരം: അതിവേഗ റെയില്‍ പദ്ധതിയുടെ കാര്യത്തില്‍ പഠിച്ച വിദഗ്ധ
സമിതിയുടെ റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ടെന്നും ഈ വിഷയത്തില്‍ വീണ്ടും പഠനം നടത്തുമെന്നും മുഖ്യമന്ത്രി വി.ഡി.സതീശന് അറിയിച്ചു. ഇ. ശ്രീധരന്റെ റിപ്പോര്‍ട്ട് അപൂര്‍ണമാണെന്ന് വിദഗ്ധ സമിതി അറിയിച്ചു. ഇപ്പോഴത്തെ രൂപത്തില്‍ പദ്ധതി നടപ്പാക്കരുതെന്നാണ് സമിതി അറിയിച്ചത്. കെ. റെയിലിന് പറ്റിയ അബദ്ധം ആവര്‍ത്തിക്കരുത്. പദ്ധതിയില്‍ സര്‍ക്കാര്‍ വീണ്ടും പഠനം നടത്തും.
സാമ്പത്തിക ബാധ്യത സംബന്ധിച്ചും പാരിസ്ഥിതികമായും ഒരു തരത്തിലുള്ള പഠനവും
നടത്താത്തതിനാല്‍ ഈ രൂപത്തില്‍ പദ്ധതി ഏറ്റെടുക്കാന്‍ കഴിയില്ല. ആദ്യഘട്ടത്തില്‍ ഭൂതല നിര്‍മാണവുമായി ബന്ധപ്പെട്ട ഒരു കാര്യങ്ങളും നടപ്പാക്കരുതെന്ന് വിദഗ്ധ സമിതി ശുപാര്‍ശ ചെയ്തിട്ടുണ്ട്. ചരക്കു ഗതാഗത സാധ്യത, ബദല്‍ മാര്‍ഗങ്ങള്‍, ഭൂമി ലഭ്യത തുടങ്ങിയ കാര്യങ്ങള്‍ പഠിക്കണമെന്നും അതിനു ശേഷം മാത്രമേ ഡിപിആര്‍ തയാറാക്കാന്‍ പാടുള്ളുവെന്നും സമിതി ശുപാര്‍ശ ചെയ്തിട്ടുണ്ട്. ഇപ്പോള്‍ സമര്‍പ്പിച്ചിരിക്കുന്നത് മികച്ച സാമ്പത്തിക മോഡല്‍ അല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു
















