വില്യാപ്പള്ളി: കൃഷിഭവന്റെ ‘ഓണത്തിനൊരുക്കാം വിളവിന്റെ വിസ്മയം’ പദ്ധതിയുടെ ഭാഗമായി ഒരുമ മേമുണ്ട മഠത്തിന്റെ നേതൃത്വത്തില്‍ വാര്‍ഡ്തല പൂകൃഷിക്കും
പച്ചക്കറിക്കൃഷിക്കും തുടക്കമായി. കഴിഞ്ഞ വര്‍ഷത്തെ മികച്ച പൂകൃഷി വിജയത്തിന് തുടര്‍ച്ചയായാണ് ഇത്തവണ പച്ചക്കറിക്കൃഷി കൂടി ഉള്‍പ്പെടുത്തി പദ്ധതി വിപുലീകരിച്ചത്. മേമുണ്ട മഠത്തിനു സമീപം നടന്ന ചടങ്ങില്‍ വാര്‍ഡ് മെമ്പര്‍ നിംഷ പച്ചക്കറിത്തൈ നട്ടു ഉദ്ഘാടനം നിര്‍വഹിച്ചു. ഇത്തരം കാര്‍ഷിക സംരംഭങ്ങള്‍ സമൂഹത്തിന് വലിയ മാതൃകയാണെന്നും, സ്വയംപര്യാപ്തത ലക്ഷ്യമിട്ടുള്ള കൂട്ടായ്മകള്‍ ഏറെ അനിവാര്യമാണെന്നും അവര്‍ അഭിപ്രായപ്പെട്ടു. ഒരുമ പ്രസിഡന്റ് രജീഷ്.എം.കെ അധ്യക്ഷത വഹിച്ച ചടങ്ങില്‍ അജിത്ത്,പി.എം, ദിനേശന്.എം.എം, പ്രമോദ്.എ.എം, ബിജു ആര്യോട്ട്, പ്രശാന്ത്.എം.ടി, അശോകന്.കെ.എന്‍, രാജീവന്.പി.എം എന്നിവര്‍ സംസാരിച്ചു. സെക്രട്ടറി മനോജന്.എന്‍.കെ. സ്വാഗതം പറഞ്ഞു.















