അരൂര്‍: ചെങ്കല്ല് കൊണ്ട് കെട്ടിയ കിണര്‍ താണു പോയി. അരൂര്‍ നടക്ക് മീത്തല്‍ നടുപ്പറമ്പത്ത് ലിനീഷിന്റെ വീട്ടുമുറ്റത്തെ കിണറാണ് ഇടിഞ്ഞു താഴ്ന്നത്. ഏറെ ആഴമുള്ളതും ചെങ്കല്ല
കൊണ്ട് കെട്ടി സുരക്ഷിതവുമാക്കിയ കിണറാണ് ഉച്ചക്ക് തകര്‍ന്നത്. കിണറിന്റെ അടിയില്‍ പകുതി ഭാഗം താഴേക്ക് താണ നിലയിലാണ്. വെള്ളം ശേഖരിക്കാന്‍ താഴ്ത്തിവെച്ച മോട്ടോര്‍ കല്ലിനും മണ്ണിനും അടിയിലായി. അവശേഷിക്കുന്ന മുകള്‍ഭാഗവും ഇടിയാന്‍ പാകത്തില്‍ നില്‍ക്കുകയാണ്. അറ്റകുറ്റപണി നടത്താന്‍ പോലും കഴിയാത്ത അവസ്ഥയാണ്. വീടിന്റെ മുറ്റത്ത് നില്ക്കുന്നതും അപകടകരമായി. കനത്ത സാമ്പത്തിക നഷ്ടവുണ്ട്.















