കുറ്റ്യാടി: ലോകകപ്പ് ഫുട്ബാളിന്റെ ഉദയം മുതല്‍ റൗണ്ട് 32 വരെയുള്ള മത്സരങ്ങളെ മുന്‍നിര്‍ത്തി പുരോഗമന കലാസാഹിത്യ സംഘം കുന്നുമ്മല്‍ ഏരിയ കമ്മിറ്റി സംഘടിപ്പിച്ച
പ്രശ്‌നോത്തരിയില്‍ പി.എം.വിപിന്‍ദാസ്, രഞ്ജിഷ് ആവള, ദ്രുപദ് മാധവ് എന്നിവര്‍ ജേതാക്കളായി. നാദാപുരം ഗവ. കോളജ് അസോസിയേറ്റ് പ്രൊഫ. എന്‍.വി.സനിത്ത് മത്സരം ഉദ്ഘാടനം ചെയ്തു. കെ.ടി.ബാബു നേതൃത്വം നല്‍കി. ബിന്ദു അധ്യക്ഷത വഹിച്ച ചടങ്ങില്‍ എം.ഷഫീഖ് സമ്മാനദാനം നടത്തി. അനൂപ് കൃഷ്ണന്‍, രവി വടയം എന്നിവര്‍ പ്രസംഗിച്ചു.















