
വടകര: മണിയൂരില്‍ പ്രവര്‍ത്തിക്കുന്ന വടകര കോളജ് ഓഫ് എഞ്ചിനീയറിങ്ങില്‍ ബിടെക്ക്
സിവില്‍, ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്സ്, കമ്പ്യൂട്ടര്‍ സയന്‍സ്, മെക്കാനിക്കല്‍ വിഷയങ്ങളില്‍ അസി. പ്രൊഫസര്‍ നിയമനത്തിനുള്ള അഭിമുഖം ജൂണ്‍ 27ന് രാവിലെ 10ന് നടക്കും. (യോഗ്യത: എംടെക്ക് ഫസ്റ്റ് ക്ലാസ്). ബിടെക്ക് ഇലക്ട്രോണിക്സ് ആന്‍ഡ് കമ്യൂണിക്കേഷന്‍ എഞ്ചിനീയറിങ് (യോഗ്യത: എംടെക് ഫസ്റ്റ് ക്ലാസ്), മാസ്റ്റര്‍ ഓഫ് കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍ (എംസിഎ/എം.ടെക്ക് ഫസ്റ്റ് ക്ലാസ്). അസി. പ്രൊഫസര്‍ നിയമനത്തിന് ജൂണ്‍ 29ന് രാവിലെ 10ന് അഭിമുഖം നടക്കും. അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം എത്തണം. ഫോണ്‍: 9495728106, 0496 2536125.
















