
വടകര: കടത്തനാട് റെസിഡന്‍സ് അസോസിയേഷന്‍ വാര്‍ഷിക ജനറല്‍ബോഡി യോഗം ഡയറ്റ് ഹാളില്‍ വാര്‍ഡ് കൗണ്‍സിലര്‍ സുനിത രാജീവന്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് വി ടി
സദാനന്ദന്‍ അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി പി കെ അജിത്കുമാര്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും ട്രഷറര്‍ പ്രദീപന്‍ ദീപ്തി വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. പുറന്തോടത് ഗംഗധരന്‍, എടയത്ത് ശ്രീധരന്‍, മഹിതന്‍ പി കെ, ബിജു കെ, അജിത പ്രദീപന്‍, പി സോമശേഖരന്‍, അജിത്കുമാര്‍ പി എന്നിവര്‍ സംസാരിച്ചു.
പുതുയ ഭാരവാഹികളായി പ്രേമചന്ദ്രന്‍ തൊടുവയില്‍ (പ്രസിഡന്റ്), വി ടി സദാനന്ദന്‍, അജിത്കുമാര്‍ പി കെ, അനില്‍കുമാര്‍ എടയത്, ചന്ദ്രമതി രാമദാസ് (വൈസ് പ്രസിഡന്റ്സ്),
എന്‍ അനില്‍കുമാര്‍ ( ജനറല്‍ സെക്രട്ടറി), പി കെ മഹിതന്‍, പി അജിത്കുമാര്‍, അപ്‌സര ഷാജി, സാജിദ് എ ടി കെ ( സെക്രട്ടറിമാര്‍), പ്രദീപ് ദീപ്തി (ഖജാന്‍ജി) എന്നിവരെ തെരഞ്ഞെടുത്തു.















