
വടകര: മത്സ്യബന്ധനത്തിനു പോയ വയോധികന്‍ പുഴയില്‍ മുങ്ങി മരിച്ച നിലയില്‍.
കൊളാവിപ്പാലം ബീച്ച് ചെറിയാവി കുഞ്ഞിക്കണ്ണനാണ് (78) മരിച്ചത്. ഇന്ന് പുലര്‍ച്ചെ
മത്സ്യബന്ധനത്തിന് പോയ കുഞ്ഞിക്കണ്ണനെ പിന്നീട് കാണാതാവുകയായിരുന്നു. ആളില്ലാത്ത നിലയില്‍ തോണി ഒഴുകിപ്പോകുന്നത് ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്ന് നടത്തിയ തെരച്ചലിലാണ് മൃതദേഹം കണ്ടെത്തിയത്. ഭാര്യ: രമ. മക്കള്‍: രജീഷ് (ഇലക്ട്രീഷ്യന്‍), ജിഷ (ഡോക്ടേഴ്‌സ് ലാബ് പയ്യോളി), രമ്യ. മരുമക്കള്‍: സുഭാഷ് കോമത്ത് (കീഴൂര്‍- ജന്മഭൂമി), കമലഹാസന്‍ (സിജു-കുഞ്ഞാവ എര്‍ത്ത് മൂവേഴ്‌സ് പയ്യോളി), സഗിഷ. സഹോദരങ്ങള്‍: ഗോപാലന്‍, ബാലന്‍, സുധാകരന്‍, ദിനേശ്
ബാബു (ഇലക്ട്രീഷ്യന്‍), സുരേന്ദ്രന്‍, ബിനു, സരസ, ശ്യാമള, ശൈലജ, പരേതനായ രാഘവന്‍. കുഞ്ഞിക്കണ്ണന്റെ മൃതദേഹം വടകര ജില്ല ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. സംസ്‌കാരം വൈകീട്ട് വീട്ടുവളപ്പില്‍.















