• Latest
  • Trending
കവിത പൂത്തുലഞ്ഞു എണ്‍പതിന്റെ നിറവില്‍

കവിത പൂത്തുലഞ്ഞു എണ്‍പതിന്റെ നിറവില്‍

April 27, 2026
തോടന്നൂര്‍-ഇടിഞ്ഞകടവ് റോഡ് പ്രവൃത്തി വേഗത്തിലാക്കണം; മന്ത്രിക്ക് നിവേദനം നല്‍കി പി.സി.ഷീബ

തോടന്നൂര്‍-ഇടിഞ്ഞകടവ് റോഡ് പ്രവൃത്തി വേഗത്തിലാക്കണം; മന്ത്രിക്ക് നിവേദനം നല്‍കി പി.സി.ഷീബ

October 28, 2026
കല്ലുമ്പുറം വലിയ കുളങ്ങര രാജീവന്‍ അന്തരിച്ചു

കല്ലുമ്പുറം വലിയ കുളങ്ങര രാജീവന്‍ അന്തരിച്ചു

October 28, 2026
തെരുവ് നായ സ്കൂട്ടറിന് കുറുകെ ചാടി;  പ്ലസ് വൺ വിദ്യാർഥിക്ക് ദാരുണാന്ത്യം

സ്‌കൂട്ടര്‍ അപകടത്തില്‍ പതിനാറുകാരന്‍ മരിച്ച സംഭവം: പിതാവിനെതിരെ കേസ്

October 28, 2026
സംസ്ഥാനതല റെഡ് റിബണ്‍ ക്വിസ്: മേമുണ്ടക്ക് ഒന്നാംസ്ഥാനം

സംസ്ഥാനതല റെഡ് റിബണ്‍ ക്വിസ്: മേമുണ്ടക്ക് ഒന്നാംസ്ഥാനം

October 28, 2026
റോഡ് സുരക്ഷയില്‍ വിട്ടുവീഴ്ചയില്ല; കളക്ടറുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു

റോഡ് സുരക്ഷയില്‍ വിട്ടുവീഴ്ചയില്ല; കളക്ടറുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു

October 28, 2026
കക്കട്ടില്‍ പ്രതിഷേധ തെരുവൊരുക്കി യുഡിഎഫ്

കക്കട്ടില്‍ പ്രതിഷേധ തെരുവൊരുക്കി യുഡിഎഫ്

October 28, 2026
വൈക്കിലശ്ശേരി തെരു-യുപി സ്‌കൂള്‍ റോഡ് തകര്‍ന്നു; ഉടന്‍ ഗതാഗതയോഗ്യമാക്കണമെന്ന് ആര്‍ജെഡി

വൈക്കിലശ്ശേരി തെരു-യുപി സ്‌കൂള്‍ റോഡ് തകര്‍ന്നു; ഉടന്‍ ഗതാഗതയോഗ്യമാക്കണമെന്ന് ആര്‍ജെഡി

October 28, 2026
വടകരയില്‍ 60,000 രൂപയുടെ കോപ്പര്‍ കേബിളുകള്‍ മോഷ്ടിച്ചു; പ്രതി അറസ്റ്റില്‍

വടകരയില്‍ 60,000 രൂപയുടെ കോപ്പര്‍ കേബിളുകള്‍ മോഷ്ടിച്ചു; പ്രതി അറസ്റ്റില്‍

October 28, 2026
ഭൂമിവാതുക്കലില്‍ യുഡിഎഫിന്റെ പ്രതിഷേധത്തെരുവ്

ഭൂമിവാതുക്കലില്‍ യുഡിഎഫിന്റെ പ്രതിഷേധത്തെരുവ്

October 28, 2026
ലഹരിയുടെ കെണിയില്‍പെടരുത്; ബോധവല്‍ക്കരണ ക്ലാസൊരുക്കി വള്ളിയാട് സ്‌കൂള്‍

ലഹരിയുടെ കെണിയില്‍പെടരുത്; ബോധവല്‍ക്കരണ ക്ലാസൊരുക്കി വള്ളിയാട് സ്‌കൂള്‍

October 28, 2026
ജന്തര്‍ മന്തര്‍ സമരത്തിന് ഐക്യദാര്‍ഢ്യം; പാട്ടും പറച്ചിലും അരങ്ങേറി

ജന്തര്‍ മന്തര്‍ സമരത്തിന് ഐക്യദാര്‍ഢ്യം; പാട്ടും പറച്ചിലും അരങ്ങേറി

October 28, 2026
മേമുണ്ട കല്ലില്‍ വിശ്വനാഥന്‍ അന്തരിച്ചു

മേമുണ്ട കല്ലില്‍ വിശ്വനാഥന്‍ അന്തരിച്ചു

October 28, 2026
Vatakara Varthakal
Wednesday, October 28, 2026
Subscription
Advertise
  • Home
  • പ്രാദേശികം
  • വിദ്യാഭ്യാസം
  • കായികം
  • കല-സാംസ്‌കാരികം
  • കണ്ണൂര്‍
  • ചരമം
  • യാത്ര
  • കേരളം
  • ദേശീയം
  • വിദേശം
No Result
View All Result
Vatakara Varthakal
No Result
View All Result

കവിത പൂത്തുലഞ്ഞു എണ്‍പതിന്റെ നിറവില്‍

by newsdesk
April 27, 2026
in കല-സാംസ്‌കാരികം
0
Home കല-സാംസ്‌കാരികം


വടകര: എണ്‍പതാം വയസിലും സീതയുടെ മനസ് തളരുന്നില്ല. ജീവിതത്തില്‍ താന്‍ നടന്നു തീര്‍ത്ത വഴികളിലൂടെ തിരിഞ്ഞു നോക്കുമ്പോള്‍ മധുരവും കയ്പ്പും നിറഞ്ഞ അനുഭവങ്ങള്‍ ഓര്‍ത്തെടുത്ത് അക്ഷരങ്ങളിലേക്ക് പകരുകയാണ് അവര്‍. പൊള്ളുന്ന യാഥാര്‍ഥ്യങ്ങള്‍ അക്ഷരങ്ങളില്‍ കോര്‍ത്ത് ആദ്യ കവിതാ സമാഹാരം ‘ആത്മനൊമ്പരങ്ങള്‍’ അങ്ങനെ പുറത്തിറങ്ങുകയാണ്.
വടകര ചന്തംകണ്ടിയില്‍ കണാരന്റെയും ദേവിയുടെയും മകളായ സീത തനിക്ക് ജീവിതം നല്‍കിയ പൊള്ളുന്ന അനുഭവങ്ങളാണ് കവിതയുടെ പിറവിക്കു കാരണമെന്ന് പറയുന്നു. കുട്ടി ആയിരിക്കുമ്പോള്‍ തന്നെ ഏകാന്തത ഏറെ ഇഷ്ടമായിരുന്നു. വായനയെ കൂട്ടുപിടിച്ചാണ് ഏകാന്തത ആസ്വദിച്ചത്. ചെറിയ പ്രായത്തില്‍ തന്നെ വിവാഹിതയായി. വലിയ കൂട്ടുകുടുംബത്തിലേക്ക് എത്തിപ്പെടുകയും ഉത്തരവാദിത്തങ്ങള്‍ തലയിലേറ്റുകയും ചെയ്തതോടെ കൗമാരവും ബാല്യവും സീതക്ക് പതിവ് രീതികള്‍ ആയിരുന്നില്ല. കൂട്ടുകുടുംബത്തിലെ വലിയ ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കാന്‍ നിര്‍ബന്ധിതമായപ്പോഴും വായനയെ മാറ്റിനിര്‍ത്താന്‍ സീത തയ്യാറായില്ല. രാമായണവും മഹാഭാരതവും വല്ലാതെ സ്വാധീനിച്ചു. കവിതയോടായിരുന്നു പ്രണയം. ഉള്ളൂര്‍, കുമാരനാശാന്‍, വള്ളത്തോള്‍ തുടങ്ങി പുതിയ തലമുറയിലെ കവികളെ വരെ വായിച്ചു. അതില്‍ ഏറെ ഇഷ്ടം സുഗതകുമാരിയോടാണ്. ആഴത്തിലുള്ള വായന എഴുത്തിന്റെ വഴികളിലേക്ക് കൈപിടിച്ചു നടത്തി എന്നുതന്നെ പറയാം. അങ്ങിനെ തന്റെ മനസ്സിലേക്ക് കുത്തിയൊഴുകി വന്ന അക്ഷരങ്ങളെ തടഞ്ഞു നിര്‍ത്താന്‍ സീതക്ക് കഴിഞ്ഞില്ല. തീര്‍ത്തും അലസമായി തുണ്ട് പേപ്പറിലും മറ്റും കോറിയിട്ട അക്ഷരങ്ങളില്‍ കവിതയുണ്ടോ എന്ന് അറിയില്ലായിരുന്നു. നമ്മള്‍ നിര്‍വചിച്ചു വെച്ച കവിതയുടെ സ്ഥിരം ചട്ടക്കൂടുകള്‍ക്കകത്താണോ അവയെന്നും അറിയില്ല. അങ്ങനെ എഴുതി ആരെയും അറിയിക്കാതെ ഒളിപ്പിച്ചുവെച്ച വരികള്‍ മൂത്തമകള്‍ സിന്ധുവാണ് കണ്ടെത്തിയത്. ഇതെല്ലാം കൂട്ടിച്ചേര്‍ത്ത് ഒരു പുസ്തകമാക്കണമെന്ന് മകള്‍ പറഞ്ഞപ്പോള്‍ ആ അമ്മക്ക് അമ്പരപ്പായിരുന്നു. അങ്ങിനെ സംഭവിക്കുമോ എന്ന് ആകാംക്ഷയായിരുന്നു. ഒടുവില്‍ 14 കവിതകള്‍ ഉള്‍പ്പെടുന്ന ‘ആത്മനൊമ്പരങ്ങള്‍ എന്ന പേരില്‍ കവിതാ സമാഹാരമായി പുറത്തിറങ്ങുകയാണ്.
എഴുത്തുകാരനും പ്രഭാഷകനുമായ ഡോ. ശശികുമാര്‍ പുറമേരിയുടേതാണ് അവതാരിക.
കടുത്ത ജീവിത പരീക്ഷണങ്ങളിലൂടെ കടന്നു പോയ ഒരാളുടെ ആത്മവേദന തന്നെയാണ് ഈ കവിതകള്‍ എന്ന് അദ്ദേഹം പറയുന്നു. ഇതിഹാസ, പുരാണ വായനയോടൊപ്പം തനിക്കിഷ്ടപ്പെട്ട കവികളുടെയുള്ള വായനാനുഭവവും ഉള്ളിലെവിടെയോ വിശ്രമിക്കുന്ന കവിത്വത്തെ തട്ടിയുണര്‍ത്തിയതിന്റെ ഫലമാവാം ഇങ്ങനെയൊരു പുസ്തകം ജന്മം കൊണ്ടതെന്ന് അവതാരികയില്‍ പറയുന്നു.
പരേതനായ ചാത്തുക്കുട്ടിയാണ് സീതയുടെ ഭര്‍ത്താവ്. രണ്ടു മക്കള്‍. സിന്ധുവും സീനയും. മൂരാട് പുഴയുടെ തീരത്തത് എപ്പറമ്പത്ത് വീട്ടിലാണ് താമസം.
ആത്മനൊമ്പരങ്ങളുടെ പ്രകാശനം മെയ് ഒന്നിന് വടകര മുനിസിപ്പല്‍ പാര്‍ക്കില്‍ നടക്കും. എസ് ശ്രീജിത്ത് ഐപിഎസ് സിനിമാസംവിധായകന്‍ പപ്പന്‍ നരിപ്പറ്റക്ക് നല്‍കി പുസ്തകം പ്രകാശനം ചെയ്യും. മുനിസിപ്പല്‍ ചെയര്‍മാന്‍ പി.കെ.ശശി ഉദ്ഘാടനം ചെയ്യും. സുഗുണേഷ് കുറ്റിയില്‍ അധ്യക്ഷത വഹിക്കും. കോഴിക്കോട് നൗറ ബുക്‌സ് ആണ് പുസ്തകം പ്രസിദ്ധീകരിക്കുന്നത്.

ShareTweetSend

Search

No Result
View All Result

Recent News

തോടന്നൂര്‍-ഇടിഞ്ഞകടവ് റോഡ് പ്രവൃത്തി വേഗത്തിലാക്കണം; മന്ത്രിക്ക് നിവേദനം നല്‍കി പി.സി.ഷീബ

തോടന്നൂര്‍-ഇടിഞ്ഞകടവ് റോഡ് പ്രവൃത്തി വേഗത്തിലാക്കണം; മന്ത്രിക്ക് നിവേദനം നല്‍കി പി.സി.ഷീബ

October 28, 2026
കല്ലുമ്പുറം വലിയ കുളങ്ങര രാജീവന്‍ അന്തരിച്ചു

കല്ലുമ്പുറം വലിയ കുളങ്ങര രാജീവന്‍ അന്തരിച്ചു

October 28, 2026
തെരുവ് നായ സ്കൂട്ടറിന് കുറുകെ ചാടി;  പ്ലസ് വൺ വിദ്യാർഥിക്ക് ദാരുണാന്ത്യം

സ്‌കൂട്ടര്‍ അപകടത്തില്‍ പതിനാറുകാരന്‍ മരിച്ച സംഭവം: പിതാവിനെതിരെ കേസ്

October 28, 2026

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc. Check our landing page for details.

Recent News

  • തോടന്നൂര്‍-ഇടിഞ്ഞകടവ് റോഡ് പ്രവൃത്തി വേഗത്തിലാക്കണം; മന്ത്രിക്ക് നിവേദനം നല്‍കി പി.സി.ഷീബ
  • കല്ലുമ്പുറം വലിയ കുളങ്ങര രാജീവന്‍ അന്തരിച്ചു
  • സ്‌കൂട്ടര്‍ അപകടത്തില്‍ പതിനാറുകാരന്‍ മരിച്ച സംഭവം: പിതാവിനെതിരെ കേസ്
  • About
  • advertise
  • Privacy & Policy
  • Contact Us

© 2026 JNews - Premium WordPress news & magazine theme by Jegtheme.

No Result
View All Result
  • Home
  • പ്രാദേശികം
  • വിദ്യാഭ്യാസം
  • കായികം
  • കല-സാംസ്‌കാരികം
  • കണ്ണൂര്‍
  • ചരമം
  • യാത്ര
  • കേരളം
  • ദേശീയം
  • വിദേശം

© 2026 JNews - Premium WordPress news & magazine theme by Jegtheme.

Powered by
...
►
Necessary cookies enable essential site features like secure log-ins and consent preference adjustments. They do not store personal data.
None
►
Functional cookies support features like content sharing on social media, collecting feedback, and enabling third-party tools.
None
►
Analytical cookies track visitor interactions, providing insights on metrics like visitor count, bounce rate, and traffic sources.
None
►
Advertisement cookies deliver personalized ads based on your previous visits and analyze the effectiveness of ad campaigns.
None
►
Unclassified cookies are cookies that we are in the process of classifying, together with the providers of individual cookies.
None
Powered by