കക്കട്ടില്‍: മൊകേരി ഗവണ്മെന്റ് കോളജില്‍ ഫിലിം ക്ലബ്ബ് ഉദ്ഘാടനം ചലച്ചിത്ര സംവിധായകന് പപ്പന് നരിപ്പറ്റ നിര്‍വഹിച്ചു. കോളേജ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍
ഫിലിം ക്ലബ് കോ-ഓര്‍ഡിനേറ്റര്‍ ഡോ. നിശാന്ത് അധ്യക്ഷത വഹിച്ചു. ചലച്ചിത്ര നിരൂപകന് ഡോ. ഷിബു മുഖ്യപ്രഭാഷണം നടത്തി. പ്രിന്‍സിപ്പല്‍ ഡോ. കുഞ്ഞിക്കണ്ണന് സംസാരിച്ചു. താന്‍ രചിച്ച ‘സിനിമയോടൊപ്പം’ എന്ന പുസ്തകത്തിന്റെ കോപ്പികള്‍ പപ്പന് നരിപ്പറ്റ കോളജ് ലൈബ്രറിയിലേക്ക് സംഭാവനയായി നല്കി. അധ്യാപകരും വിദ്യാര്‍ഥികളുമടക്കം നിരവധി പേര് ചടങ്ങില്‍ പങ്കെടുത്തു.















