വടകര: ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ വോളിബോള്‍ ടെക്നിക്കല്‍ കമ്മിറ്റി സംഘടിപ്പിച്ച ജില്ലാ
മിനി വോളിബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ ബാലുശ്ശേരി സ്പോര്‍ട്സ് അക്കാദമിയും പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ വടകര ഐപിഎം അക്കാദമിയും
ജേതാക്കളായി. ഫൈനല്‍ മത്സരത്തില്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ ഡയരക്ഷന്‍ ചാത്തമംഗലവും പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ പാറ്റേണ്‍ കാരന്തൂരും രണ്ടാം സ്ഥാനം നേടി. സമാപന സമ്മേളനത്തില്‍ ജില്ലാ വോളിബോള്‍ ടെക്നിക്കല്‍ കമ്മിറ്റി ചെയര്മാന് വി.വിദ്യാസാഗര്‍ ട്രോഫികള്‍ വിതരണം ചെയ്തു. സ്വാഗത സംഘം ജനറല്‍ കണ്‍വീനര്‍ വി.കെ.പ്രേമന് അധ്യക്ഷത വഹിച്ചു. കെ.കെ.ശ്രീധരന്, കെ.നസീര്‍, ടി.പി.നിഥീഷ് തുടങ്ങിയവര്‍ സംസാരിച്ചു.















