കോഴിക്കോട്: സെന്‍സസ് 2027 ന്റെ ഭാഗമായി കോഴിക്കോട് ജില്ലയിലെ സെന്‍സസ് പ്രവര്‍ത്തനങ്ങള്‍ക്ക് ജില്ലാ സെന്‍സസ് ഓഫീസിലേക്ക് ഏഴ് സീറ്റര്‍ വാഹനം ലഭ്യമാക്കുന്നതിന്
വ്യക്തികളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. വാഹനത്തിന്റെ രജിസ്ട്രേഷന് സര്‍ട്ടിഫിക്കറ്റ്, ഇന്‍ഷുറന്‍സ്, ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ്, പെര്‍മിറ്റ് എന്നിവ കാലാവധിയുള്ളതായിരിക്കണം. ക്വട്ടേഷനുകള്‍ നവംബര്‍ 27 ന് വൈകിട്ട് മൂന്നിന് മുമ്പായി ജില്ലാ സെന്‍സസ് ഓഫീസ്, ഇലക്ഷന് വിഭാഗം, കളക്ടറേറ്റ്, കോഴിക്കോട് 673020 എന്ന വിലാസത്തില്‍ ലഭിക്കണം. ക്വട്ടേഷന്‍ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്കും മാതൃകാ ഫോമുകള്‍ക്കുമായി കളക്ടറേറ്റിലെ ജില്ലാ സെന്‍സസ് ഓഫീസുമായി പ്രവൃത്തി സമയങ്ങളില്‍ നേരിട്ടോ censuskkd@gmail.com എന്ന ഇ-മെയില്‍ വിലാസത്തിലോ ബന്ധപ്പെടാം.















