കുറ്റ്യാടി: പതിറ്റാണ്ടുകളുടെ കാത്തിരിപ്പിനൊടുവില്‍ കുറ്റ്യാടി ബൈപ്പാസ് നിര്‍മാണം അവസാന ഘട്ടത്തിലേക്ക്. ടാറിങ് പ്രവൃത്തിക്ക് തുടക്കമായതായി പാറക്കല്‍ അബ്ദുല്ല
എംഎല്‍എ പറഞ്ഞു. ബൈപ്പാസിന്റെ ഉദ്ഘാടനം ഉടന്‍ തന്നെ ഉണ്ടാകുമെന്ന് അദ്ദേഹം അറിയിച്ചു. ബൈപ്പാസ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താനായി സ്ഥലം സന്ദര്‍ശിച്ച ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ബൈപ്പാസ് യാഥാര്‍ഥ്യമാകുന്നതോടെ കുറ്റ്യാടി ടൗണിലെ രൂക്ഷമായ ഗതാഗതക്കുരുക്കിന് ശാപമോക്ഷമാകുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാര്‍.















