
വടകര: 22 മുതല്‍ 28 വരെ പുതിയാപ്പില്‍ അരങ്ങേറുന്ന മഹാമേളക്ക് തകൃതിയായ ഒരുക്കം. ഫെസ്റ്റിന്റെ പ്രധാന വേദിയായ പവലിയന്റെ കാല്‍നാട്ട് കര്‍മം വടകര മുനിസിപ്പല്‍
ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്പേഴ്സന് വി.കെ. വിനു നിര്‍വഹിച്ചു.
നാരായണന് അധ്യക്ഷത വഹിച്ച ചടങ്ങില്‍ വി.പി.പവിത്രന്, ലിബ, പി.ടി.പ്രീത, ഇ.ടി.കെ. രാഘവന്, ഗീത, ടി. രവീന്ദ്രന്, പ്രസാദ് പി.എം, അഖില പി.പി, സുജിത്ത് വി.പി. തുടങ്ങിയവര്‍ സംസാരിച്ചു. ഒരാഴ്ചത്തെ ഫെസ്റ്റില്‍ സിനിമാ-നാടക പ്രവര്‍ത്തകരായ സന്തോഷ് കീഴാറ്റൂര്‍, പി.പി. കുഞ്ഞികൃഷ്ണന്, ദേവരാജ്, സുരേഷ് ബാബു ശ്രീസ്ഥ, സാംസ്കാരിക പ്രവര്‍ത്തകരായ പ്രൊഫ. എ.ജി. ഒലീന, പി.എം. ദിനേശന്, കാവുമ്പായി നാരായണന് തുടങ്ങിയ പ്രമുഖര്‍
വിവിധ ദിവസങ്ങളില്‍ സംബന്ധിക്കും.
ലൈവ് മ്യൂസിക് ഷോ, നാടകം, നാടന്‍പാട്ട്, മാജിക് ഷോ, പ്രാദേശിക കലാകാരന്മാരുടെയും കുട്ടികളുടെയും കലാവിരുന്ന്. ചലച്ചിത്ര ആസ്വാദകര്‍ക്കായി മികച്ച സിനിമകളുടെ പ്രദര്‍ശനം.
പുസ്തകോത്സവം, കാര്‍ഷിക പ്രദര്‍ശനം, ഫുഡ് ഫെസ്റ്റിവല്‍, കുടുംബശ്രീ ഉല്‍പ്പന്ന സ്റ്റാളുകള്‍ എന്നിവ ഫെസ്റ്റിന്റെ ഭാഗമായി ഉണ്ടാകുമെന്ന് കണ്‍വീനര്‍ കെ.പി.ജിനേഷ് അറിയിച്ചു.
















