കുറ്റ്യാടി: കുറ്റ്യാടി എംഐ യുപി സ്കൂള്‍ അധ്യാപിക പ്രതീക്ഷ വാമിയുടെ ‘കനല് പൂക്കുന്നിടം’ കഥാസമാഹാരം ആസ്വാദകരിലേക്ക്. പുസ്തകത്തിന്റെ പ്രകാശനം പ്രശസ്ത
സാഹിത്യകാരന് ചന്ദ്രന് പൂക്കാട് നിര്‍വഹിച്ചു. പപ്പന് നരിപ്പറ്റ ഏറ്റുവാങ്ങി. കുറ്റ്യാടി ഗ്രാമപഞ്ചായത്ത് സാംസ്കാരിക നിലയം ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സബിന മോഹന്‍ അധ്യക്ഷത വഹിച്ചു. വീണ മൊയിലോത്തറ പുസ്തക പരിചയം നടത്തി.
പവിത്രന്.എം.ടി, റംല കക്കട്ടില്‍, പ്രഭ കല്ലാച്ചി, ആയിലോട്ട് രാധാകൃഷ്ണന്, പി.പ്രമോദ് കുമാര്‍, കെ.പി.മുകുന്ദന്, ഷാജി കിമോണ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ബിജു വളയന്നൂര്‍ സ്വാഗതവും പ്രതീക്ഷ വാമി നന്ദിയും പറഞ്ഞു.















