നാദാപുരം: സബ് ജില്ലാ കലോത്സവത്തില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി അഭിമാനനേട്ടം കൈവരിച്ച വാണിമേല്‍ എംയുപി സ്കൂളിലെ വിജയികളായ കുട്ടികളെ ആനയിച്ചുകൊണ്ട്
വിജയഘോഷയാത്ര സംഘടിപ്പിച്ചു. ഭൂമിവാതുക്കല്‍, വയല്‍പീടിക അങ്ങാടികളില്‍ നടന്ന ഘോഷയാത്ര ആവേശം പകര്‍ന്നു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീമ വള്ളില്‍ ഘോഷയാത്ര ഫ്ലാഗ് ഓഫ് ചെയ്തു. വാര്‍ഡ് മെമ്പര്‍ സുബൈര്‍ തയ്യുള്ളതില്‍, പിടിഎ പ്രസിഡന്റ് ജലീല്‍ ചാലക്കണ്ടി, സ്കൂള്‍ മാനേജര്‍ എം.കെ.അമ്മദ്, ഹെഡ്മാസ്റ്റര് കെ.അബ്ദുള്‍ലത്തീഫ്, പിടിഎ എക്സിക്യൂട്ടീവ് അംഗം റഷീദ് കോടിയുറ, ടി.ആലിഹസ്സന്‍, ഒ.ഷരീഫ്, ഫസീല കുണ്ടില്‍ എന്നിവര്‍ ഘോഷയാത്രയ്ക്ക് നേതൃത്വം നല്കി. അധ്യാപകര്‍, വിദ്യാര്‍ഥികള്‍ തുടങ്ങി നിരവധി പേര് ഘോഷയാത്രയില്‍ പങ്കുചേര്‍ന്നു. യൂപി ജനറല്‍ വിഭാഗം ഒന്നാം സ്ഥാനം, എല്‍പി ജനറല്‍ വിഭാഗം ഒന്നാം സ്ഥാനം, അറബിക് കലോത്സവം ഒന്നാം സ്ഥാനം, സംസ്കൃതം കലോത്സവം രണ്ടാം സ്ഥാനം എന്നി നേട്ടങ്ങളാണ് സ്കൂള്‍ കൈവരിച്ചത്.















