
കടമേരി: കടമേരി ആര്‍എസി ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ഭാരത് സ്കൗട്ട്സ് ആന്‍ഡ് ഗൈഡ്സ്, റോവര്‍ റേഞ്ചര്‍ യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ത്രിദിന
സഹവാസ ക്യാമ്പിന് തുടക്കമായി. ക്യാമ്പിന്റെ ഉദ്ഘാടനം റോവര്‍ ജില്ലാ കമ്മീഷണര്‍ ശ്രീജിത്ത് എം എസ് നിര്‍വ്വഹിച്ചു.
വിദ്യാര്‍ഥികളുടെ വ്യക്തിത്വ വികസനത്തിനും സാമൂഹിക പ്രതിബദ്ധത വളര്‍ത്തുന്നതിനുമായി വൈവിധ്യമാര്‍ന്ന പരിപാടികളാണ് ക്യാമ്പില്‍ ആസൂത്രണം ചെയ്തിരിക്കുന്നത്. ലഹരി വിരുദ്ധ ബോധവല്‍ക്കരണം, റോഡ് സുരക്ഷാ പ്രവര്‍ത്തനങ്ങള്‍, പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് പരിശീലനം, സ്വയം തൊഴില്‍ പരിശീലനം, നാട്ടറിവ് യാത്ര
തുടങ്ങിയ പരിശീലനങ്ങളും പഠനപ്രവര്‍ത്തനങ്ങളും ക്യാമ്പിന്റെ ഭാഗമായി നടക്കും.
ചടങ്ങില്‍ സ്കൂള്‍ പ്രിന്‍സിപ്പല്‍ ജമാല്‍ കെ അധ്യക്ഷത വഹിച്ചു. ഹെഡ് മാസ്റ്റര്‍ അഷ്റഫ് കേളോത്ത്, പി.ടി.എ. പ്രസിഡന്റ് ഇ.പി. മൊയ്തു, സ്റ്റാഫ് സെക്രട്ടറി പി.പി. ഷാഹിദ്, ഹാരിസ് എം എന്നിവര്‍ സംസാരിച്ചു. റേഞ്ചര്‍ ജില്ലാ കമ്മീഷണര്‍ സുമയ്യ കുനിയില്‍ സ്വാഗതവും റോവര്‍ യൂണിറ്റ് ലീഡര്‍ സിറാജ് എം നന്ദിയും പറഞ്ഞു.
















