
നന്തിബസാര്‍: മെഡിസെപ് പദ്ധതിയില്‍ പെന്‍ഷന്‍കാര്‍ക്ക് പണം ചെലവഴിക്കാതെ ചികിത്സ ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് കേരള സ്റ്റേറ്റ് സര്‍വീസ്
പെന്‍ഷനേഴ്സ് അസോസിയേഷന് മൂടാടി മണ്ഡലം സമ്മേളനം ആവശ്യപ്പെട്ടു.
കെ.പ്രവീണ്‍ കുമാര്‍ എംഎല്‍എ സമ്മേളനം ഉദ്ഘാടനം ചെയ്തു. മുഴുവന്‍ സര്‍വീസ് പെന്‍ഷന്‍കാര്‍ക്കും അഭിമാനിക്കാവുന്ന പെന്ഷന് നയമായിരിക്കും വി.ഡി. സതീശന്റെ നേതൃത്വത്തിലുള്ള യു.ഡി.എഫ്. സര്‍ക്കാരിന്റേതെന്ന് പ്രവീണ്‍ കുമാര്‍ പറഞ്ഞു.
മണ്ഡലം പ്രസിഡന്റ് കെ.ടി. മോഹന്‍ദാസ് അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കെ.സി. ഗോപാലന്, സംസ്ഥാന മദ്യനിരോധന സമിതി അധ്യക്ഷന്‍ ഇയ്യച്ചേരി
കുഞ്ഞികൃഷ്ണന്, പി. ബാബുരാജ്, രാമകൃഷ്ണന് കിഴക്കയില്‍, പി. വത്സരാജ്, ഇയ്യച്ചേരി പത്മിനി, കെ. കാര്‍ത്തി, വി.കെ. ദാമോദരന്‍, വി.എം രാഘവന്, ടി.കെ. രാജന് ഗംഗോത്രി, സുരേഷ് ബാബു എടക്കുടി, രാമചന്ദ്രന് നീലാംബരി, ടി. ചന്ദ്രിക, പി.വി. നാരായണന്, ഹരിദാസന് പയ്യോളി എന്നിവര്‍ സംസാരിച്ചു.
















