
കൊയിലാണ്ടി: പുതിയ സ്റ്റാന്‍ഡില്‍ യാത്രക്കാരനെ ഇറക്കിയ ശേഷം ബൈപ്പാസിലേക്ക് പോകുന്നതിനിടെ ബസ് തട്ടി അപകടം. യാത്രക്കാരന് റോഡില്‍ വീണു പരിക്കേറ്റു.
കണ്ണൂര്‍-കോഴിക്കോട് റൂട്ടിലോടുന്ന
ഗംഗോത്രി ബസാണ് സംഭവത്തില്‍ ഉള്‍പ്പെട്ടതെന്നാണ് വിവരം. പുതിയ സ്റ്റാന്‍ഡില്‍ യാത്രക്കാരനെ ഇറക്കിയ ശേഷം ടൗണിലൂടെ പോകാതെ ബൈപ്പാസിലേക്ക് തിരിയുന്നതിനിടെയാണ് അപകടമുണ്ടായതെന്ന് പോലീസ് അറിയിച്ചു.
ബസില്‍ നിന്നിറങ്ങിയ യാത്രക്കാരനെ അതേ ബസ് തട്ടിവീഴ്ത്തിയെങ്കിലും അദ്ദേഹം ഉരുണ്ടുമാറിയതിനാല് വലിയ അപകടത്തില്‍നിന്ന് രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന് കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. ട്രാഫിക് പോലീസിന് വിവരം ലഭിച്ചതിനെ തുടര്‍ന്ന് റോഡ് സേഫ്റ്റി പോലീസ് സ്ഥലത്തെത്തി ബസ് കസ്റ്റഡിയിലെടുത്തു.
















