
വട്ടോളി: രണ്ട് ദിവസം കുറ്റ്യാടിയിലും വട്ടോളിയിലുമായി നടക്കുന്ന സീനിയര്‍ സിറ്റിസണ്‍സ് ഫോറം മുപ്പതാം ജില്ലാ സമ്മേളനം സ്വാഗതസംഘം ഓഫീസ് വട്ടോളിയില്‍
തുറന്നു. മുതിര്‍ന്ന നേതാവ് ഒ.കുഞ്ഞിരാമന് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സോമന് ചാലില്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ. എം ശ്രീധരന്, വൈസ് പ്രസിഡന്റ് ഈ.സി ബാലന്, എടത്തില്‍ ദാമോദരന്‍, അജയന് മൂലാട്, ഇബ്രാഹിം തിക്കോടി, കെ .കെ രാഘവന്, സി.നാരായണന്, വി പി നാണു, കെ.കണ്ണന്, കെ പി കരുണാകരന്, എന്നിവര്‍ സംസാരിച്ചു. 19, 22 തീയതികളിലാണ് ജില്ലാ സമ്മേളനം. 19ന് വനിതാ സമ്മേളനവും പ്രകടനവും കുറ്റ്യാടിയിലും പൊതുസമ്മേളനം വട്ടോളി ഹയര്‍സെക്കന്‍ഡറി സ്കൂളിലും നടക്കും.
















