
വടകര: ട്രെയിന്‍ യാത്രാ ദുരിതം പരിഹരിക്കുന്നതിന് കേരളാ സര്‍ക്കാരും ജനപ്രതിനിധികളും ശക്തമായി ഇടപെടണമെന്ന് എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി
കെ.കെ. അബ്ദുല്‍ ജബ്ബാര്‍ പറത്തു. വടകര റെയില്‍വേ സ്റ്റേഷനില്‍ എസ്ഡിപിഐ കോഴിക്കോട് ജില്ല കമ്മിറ്റി സംഘടിപ്പിച്ച ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു സംസാരി ക്കുകയായിരുന്നു അദ്ദേഹം.
പതിറ്റാണ്ടുകളായി മലബാറിനോടുള്ള അവഗണന ഇപ്പോഴും തുടരുകയാണെന്നു മാത്രമല്ല പാലക്കാട് ഡിവിഷന് വിഭജിച്ചു ജനങ്ങളെ കുടുതല്‍ ദുരിതത്തിലാഴ്ത്തിരിക്കുകയുമാണ്. യാത്രാ ദുരിതം പരിഹരിക്കുന്നില്ലെങ്കില്‍ പാര്‍ട്ടി ശക്തമായ ജനകീയ സമരത്തിന് നേത്യത്വം
നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു.
എസ്ഡിപിഐ ജില്ല പ്രസിഡന്റ് നാസര്‍ പേരോട് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി കെ ഷെമീര്‍, വൈസ് പ്രസിഡന്റ് വാഹിദ് ചെറുവറ്റ, സെക്രട്ടറി ഷറഫുദ്ധീന്‍ വടകര, വിമന്‍ ഇന്ത്യ മൂവ്മെന്റ് ജില്ലാ കമ്മിറ്റി സലൂജ റഹ്മാന്, എസ്ഡിടിയു ജില്ലാ സെക്രട്ടറി കുഞ്ഞമ്മദ് പേരാമ്പ്ര, പി വി മുഹമ്മദ് ഷാഫി, വടകര മണ്ഡലം പ്രസിഡന്റ് ഷംസീര്‍ ചോമ്പാല എന്നിവര്‍ സംസാരിച്ചു
















