
അഴിയൂര്‍: ഇരു വൃക്കകളും തകരാറിലായി ചികിത്സയില്‍ കഴിയുന്ന അഴിയൂര്‍ നാലാം വാര്‍ഡിലെ ചാരങ്കയില്‍ ബാബുവിന്റെ ചികിത്സക്കായി ടീം കരുവയല്‍ ബ്രദേഴ്സ് സമാഹരിച്ച
സഹായധനം കുടുംബത്തിന് കൈമാറി.
വാര്‍ഡ് മെമ്പര്‍ തോട്ടത്തില്‍ മഹിജയും കൂട്ടായ്മ അംഗവും ഇന്ത്യന്‍ വ്യോമസേനയില്‍ ജൂനിയര്‍ വാറന്റ് ഓഫീസറുമായ കെ.വിനീതും ചേര്‍ന്നാണ് സഹായധനം കൈമാറിയത്. ചടങ്ങില്‍ ടീം കരുവയല്‍ ബ്രദേഴ്സ് അംഗങ്ങളായ ഷിനോജ് നാമത്ത്, ബബിഷ്, സുശാന്ത്, ശ്രീരാഗ്, മിഥുന്‍ലാല്‍, ജിതിന്, കൊച്ചു, അനുരാഗ്, പ്രദേശവാസികളായ രാഗേഷ് രാഘവ്, സജിത്ത് എന്നിവര്‍ പങ്കെടുത്തു.
കരുവയല്‍ പ്രദേശത്തെ യുവാക്കള്‍ ഒത്തൊരുമയോടെ നടത്തിയ പ്രവര്‍ത്തനത്തിലൂടെ ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ ഗണ്യമായ തുക സമാഹരിക്കാനായി.
















